എനിക്കിനി ഉറങ്ങണം,നോവിന്റെ ആവേഗങ്ങളെ പ്രണയിച്ചു എന്റെ കോശങ്ങൾ മരവിച്ചു തുടങ്ങി.എന്റെ കാഴ്ച്ചകൾക്ക് മങ്ങലേൽക്കുന്നതിന് മുൻപ് എനിക്കുറങ്ങണം.എന്റെ വേദനയെ കുതിർത്തലിയിക്കാൻ വേനൽ മഴയെ കാത്തിരുന്ന ഞാൻ ഒരു ശരവേഗത്തിൽ എന്റെ മനസ്സിനെ പായിക്കുന്നു.ഞങ്ങൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങളിലേക്ക്, അവിടെ വേദന ഉണ്ടായിരുന്നില്ല, ഇനി ഉണ്ടാവുകയില്ല. പരസ്പരം താങ്ങായുള്ള തോളുകൾ, പറയാൻ വിതുമ്പുന്ന ചുണ്ടുകൾ,അക്ഷരങ്ങൾ പരസ്പരം സമ്മാനം നൽകിയ മരച്ചുവട്. ഒരു മൂക സാക്ഷിയായി ഗോപുര വാതിൽ, തണുത്ത വെള്ളത്തിൽ പാദങ്ങൾ നനച്ചു ഞങ്ങൾ ഇറങ്ങി നടന്ന അരുവികൾ, അന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന മഴ, മൗനത്തിന് പോലുമൊരു ഗീതത്തിന്റെ ചാരുതയുള്ള നിമിഷങ്ങൾ. പ്രണയമായിരുന്നോ ആ സ്വപ്നത്തിന്റെ ഇതിവൃത്തം? ഞാൻ നിനക്ക് ആരെന്ന ചോദ്യത്തിന്റെ മറുപടി, ഒരിക്കലും മറക്കില്ല എന്നാവണം എങ്കിൽ, ഞാൻ കണ്ടതൊക്കെയും സത്യം. ഒരു കുളിർമയോടെ നെഞ്ചോട് ചേർത്തു വെക്കാൻ ഉള്ള സത്യം. എന്റെ വേദന ഇപ്പോൾ ഒരു നീറ്റലായി മാറുന്നു. മുറിവുകൾ ഇല്ലാത്ത നീറ്റൽ.. ഒരു പക്ഷേ ഇനി എനിക്കുറങ്ങാൻ കഴിയില്ല….
machaane kollaalo
LikeLike
നന്നായിട്ടുണ്ട്
LikeLike
Thanks
LikeLike